ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ രണ്ടാം നിലയം ആരംഭിക്കുവാന്‍ നടപടി തുടങ്ങി
തിരുവനന്തപുരം> ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ രണ്ടാമത് വൈദ്യുത ഉത്പാദന നിലയം സ്ഥാപിക്കുന്നതിനുള്ള നടപടികള് പുരോഗമിക്കുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അറിയിച്ചു. ഇതിനുള്ള വിശദമായ രൂപരേഖ തയ്യാറാക്കുന്നതിനായി കേന്ദ്ര സര്ക്കാര് സ്ഥാപനമായ വാപ്കോസിനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
ഒരു ലക്ഷം മില്യണ് യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച ഇടുക്കി ജലവൈദ്യുതി നിലയത്തെ ആദരിച്ചുള്ള ശിലാഫലകം അനാശ്ചാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കി ജലവൈദ്യുതി പദ്ധതി നമ്മുടെ നാടിന്റെ വികസനത്തിനും മുന്നോട്ടുള്ള പ്രയാണത്തിനും വളരെ വലിയ പ്രേരക ശക്തിയാണെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി പദ്ധതിയുടെ നിര്മ്മാണ പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ച ഇ.എം.എസ് ന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭയേയും അന്നത്തെ വൈദ്യുത മന്ത്രി എം എന് ഗോവിന്ദന് നായരേയും പദ്ധതി ഉദ്ഘാടനം ചെയ്ത അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയേയും സംബന്ധിച്ച് സംസാരിച്ച മന്ത്രി പദ്ധതിക്കായി ജീവന് ബലി അര്പ്പിച്ചവരെ നാം എന്നും ഓര്മിക്കുമെന്നും പറഞ്ഞു.
പദ്ധതിയുടെ പരിപാലനം നടത്തുന്ന കെ എസ് ഇ ബി ജീവനക്കാരെ അഭിനന്ദിച്ച മന്ത്രി കോവിഡ് 19 കാലത്തെ ജീവനക്കാരുടെ സേവനം നാടാകെ അഭിനന്ദിക്കുന്നതായും പറഞ്ഞു. കോവിഡ് 19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങള് നിലനില്ക്കുന്നതിനാല് വീഡിയോ കോണ്ഫറന്സ് മുഖേന തിരുവനന്തപുരത്ത് നിന്നും വെര്ച്യുല് ആയാണ് മൂലമറ്റത്തെ യോഗത്തെ മന്ത്രി അഭിസംബോധന ചെയ്തത്.
മൂലമറ്റത്തു കെ എസ് ഇ ബി ചെയര്മാനും മാനേജിങ് ഡയറക്ടറുമായ എന് എസ് പിള്ള, ഡയറക്ടര്മാരായ ആര് സുകു,പി രാജന്, ബിപിന് ജോസഫ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വില്സണ്, ചീഫ് എഞ്ചിനീയര് സിജി ജോസ് എന്നിവര് സംബന്ധിച്ചു. മന്ത്രിയോടൊപ്പം ഡോക്ടര് വി ശിവദാസന്, മിനി ജോര്ജ്, ചീഫ് എഞ്ചിനീയര് ബി. പ്രദീപ് എന്നിവരും പങ്കെടുത്തു.
ഇന്ത്യയിലെ സാങ്കേതിക വിദഗ്ദ്ധര്ക്ക് പുറമെ കാനഡയുടെ സാങ്കേതിക സാമ്പത്തിക സഹായതോടു കൂടിയാണ് ഇടുക്കി പദ്ധതി പ്രവര്ത്തികമായത്
Credits Kerala || Deshabhimani Online News https://ift.tt/2OgX3Le
Comments