മാനദ്ദണ്ഡം ലംഘിച്ച് വിവാഹം; നാദാപുരത്ത്‌ കോൺഗ്രസ്‌ മണ്ഡലം ജനറൽ സെക്രട്ടറിക്കെതിരെ കേസ്‌

നാദാപുരം > കോവിഡ് മാനദണ്ഡം ലംഘിച്ച് മകന്റെ വിവാഹം നടത്തിയ കോൺഗ്രസ്സ് നേതാവിനെതിരെ കേസെടുത്തു. കോൺഗ്രസ്സ് ചെക്യാട് മണ്ഡലം ജനറൽ സെക്രട്ടറി കല്ലുകൊത്തിയിൽ അബുബക്കറിനെതിരെയാണ് വളയം പൊലീസ് കേസെടുത്തത്. പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസ്. പ്രവാസി പ്രശ്നമറിയാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോൺ വിളിച്ച് വാർത്തയിൽ നിറഞ്ഞ ഖത്തറിലെ ഇൻകാസ് നേതാവ് ഉസ്മാന്റെ സഹോദരനാണ് അബൂബക്കർ. അബൂബക്കറിന്റെ മകനും കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടറായിരുന്ന നവവരന് ചൊവ്വാഴ്ച കോവിഡ് സ്ഥീരികരിച്ചിരുന്നു.

ജൂലൈ ഒമ്പതിനായിരുന്നു വിവാഹം. കല്യാണത്തിന് മൂന്ന് ദിവസങ്ങളിലായിഅഞ്ഞൂറോളം പേരെ പങ്കെടുപ്പിച്ചെന്നാണ് പരാതി. കെ മുരളീധരൻ എം പി ഉൾപെടെ പ്രമുഖ കോൺഗ്രസ്സ്, യുഡിഎഫ് നേതാക്കളെല്ലാം വരന് ആശംസ അറിയിക്കാൻ എത്തിയിരുന്നു. വരന് കോവിഡ് പോസിറ്റീവായതോടെ വ്യാഴാഴ്ച സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർക്ക് ആന്റിജൻ പരിശോധനക്ക് ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jvnjQg

Comments

Archive

Contact Form

Send