നയതന്ത്ര ബാഗേജിൽ സ്വർണ്ണക്കടത്ത്: കോൺസുലേറ്റിന്റെ പങ്കും അന്വേഷിക്കും
ന്യൂഡൽഹി > സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റിന്റെ പങ്കും അന്വേഷിക്കാന്‍ എൻഐഎ. കോൺസുലേറ്റിലെ ആരുടെയെങ്കിലും അറിവില്ലാതെ നയതന്ത്ര മാർഗത്തിലൂടെ സ്വർണം കടത്താനാകില്ല. പ്രതി സരിത്ത് ‘ഡിപ്ലോമാറ്റിക് ബാഗേജ്’ മുമ്പും കൈപ്പറ്റിയിട്ടുണ്ട്. ഇതിലും സ്വർണം കടത്തിയിട്ടുണ്ടാകാമെന്നാണ് നിഗമനം.
കോൺസുലേറ്റിന്റെ പങ്ക് അന്വേഷിക്കണമെങ്കില്‍ നിരവധി കടമ്പ കടക്കണം. നയതന്ത്ര ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാന്‍ യുഎഇ വിട്ടുതരണമെന്നില്ല. ഇന്ത്യയിലെ അന്വേഷണത്തോട് സഹകരിക്കുമെന്നും തങ്ങളുടേതായ രീതിയിലും അന്വേഷിക്കുമെന്നാണ് എംബസി നിലപാട്. കോൺസുലേറ്റിലെ ആർക്കും പങ്കില്ലെന്നും അവകാശപ്പെടുന്നു. എംബസി ജീവനക്കാരനായിരുന്ന സരിത്ത് ആ ബന്ധം ദുരുപയോഗപ്പെടുത്തി സ്വർണം കടത്തിയതാകാമെന്നും പറയുന്നു.
യുഎഇ കോൺസുലേറ്റിന്റെ ചുമതലക്കാരനിൽനിന്ന് വിവരം ശേഖരിക്കാൻ കസ്റ്റംസ് വിദേശമന്ത്രാലയത്തിന്റെ അനുമതി തേടി. നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ യുഎഇയുടെ സമ്മതം കൂടാതെ വിവരശേഖരണം സാധ്യമാകില്ല. കസ്റ്റംസിന്റെ ആവശ്യം വിദേശമന്ത്രാലയം ഔദ്യോഗികമായി യുഎഇയെ അറിയിച്ചിട്ടുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3fpncTI
Comments