കയ്യേറ്റങ്ങളുടെ കാലം കഴിഞ്ഞു; സൈന്യത്തിനെ പൂർണവിശ്വാസം: മോഡി

ലഡാക് > അതിർത്തികളിൽ കയ്യേറ്റങ്ങളുടെയും പിടിച്ചെടുക്കലുകളുടേയും കാലം കഴിഞ്ഞുവെന്നും രാജ്യത്തിന്റെ സൈന്യത്തെ പൂർണവിശ്വാസം ആണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാവിലെ ലഡാക്കിലെത്തിയ മോഡി സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു.

ഗാൽവനിൽ വീരമൃത്യൂ വരിച്ച ജവാന്മാർക്ക് മോഡി ആദരമർപ്പിച്ചു. 130 കോടി ജനങ്ങളുടെ അഭിമനത്തിന്റെ പ്രതീകമാണ് ഗാൽവനെന്നും മോഡി പറഞ്ഞു. രാജ്യ സുരക്ഷ സൈനികരുടെ കരങ്ങളിൽ ഭദ്രമാണ്. വെല്ലുവിളികൾക്കിടയിലും വിട്ടുവീഴ്ചയില്ലാതെ സൈന്യം രാജ്യത്തെ സംരക്ഷിച്ചു.

അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി രാവിലെ ലഡാക്കിലെത്തിയത്. അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് മോഡിയുടെ സന്ദർശനം.
സൈനികരുടെ മനോവീര്യം വര്ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സന്ദര്ശനമെന്നാണ് സര്ക്കാര് വൃത്തങ്ങള് പറയുന്നത്.നേരത്തേ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലഡാക്ക് സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.അത് പിന്നീട് ഒഴിവാക്കി. ചീഫ് ഡിഫന്സ് സ്റ്റാഫ് ബിപിന് റാവത്ത്, കരസേനാ മേധാവി എം എം നരവനെ എന്നിവര് പ്രധാനമന്ത്രിയ്ക്കൊപ്പമുണ്ട്.

ചൈനയുമായി സൈനികതലത്തിലുള്ള ചര്ച്ചയുടെ പുരോഗതിയും അതിര്ത്തിയിലെ സൈനിക വിന്യാസവും പ്രധാനമന്ത്രി വിലയിരുത്തും. ചൈനീസ് ആക്രമണത്തിൽ പരിക്കേറ്റ് സൈനിക ആശുപത്രിയില് കഴിയുന്ന സൈനികരുമായും പ്രധാനമന്ത്രി സംവദിക്കും.സന്ദർശനം പൂർത്തിയാക്കി ഇന്ന് തന്നെ അദ്ദേഹം ഡൽഹിക്ക് മടങ്ങുമെന്നാണ് വിവരം.



Credits Kerala || Deshabhimani ​Online ​News https://ift.tt/31EbgJM

Comments

Archive

Contact Form

Send