ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ; കഞ്ഞിക്കുഴി, വാഴത്തോപ്പ്‌ പഞ്ചായത്തുകളും കണ്ടെയ്‌ൻമെന്റ്‌ സോൺ

ഇടുക്കി > ഇടുക്കിയില് കോവിഡ് രോഗികളുടെ എണ്ണം വര്ധിച്ചതിന് പിന്നാലെ വണ്ണപ്പുറം പഞ്ചായത്തില് നാലു വാര്ഡുകളില് ട്രിപ്പിള് ലോക്ഡൗണ് പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ഒന്ന്, രണ്ട്, നാല്, 17 എന്നീ വാര്ഡുകളിലാണ് കര്ശന നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയത്.

നിയന്ത്രണങ്ങള് ലംഘിക്കുന്നവര്ക്കെതിരേ കര്ശന നടപടിയുണ്ടാകുമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നല്കി. ആശുപത്രികള്, പാചകവാതകം, പെട്രോള് ബങ്കുകള്, അവശ്യവസ്തുക്കള് തുടങ്ങിയവയെ നിയന്ത്രണത്തില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാളെ രാവിലെ ആറ് മുതല് ഏഴുദിവസത്തേക്കാണ് ട്രിപ്പിള് ലോക്ഡൗണ്. ദീര്ഘദൂര വാഹനങ്ങള് ഒരുകാരണവശാലും ഈ സ്ഥലപരിധികളില് നിര്ത്താന് പാടില്ലെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

ഇടുക്കിയില് 27 പേര്ക്കാണ് കഴിഞ്ഞ ദിവസം സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇടുക്കിയില് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചയാൾ ജില്ലയിലെത്തിയത് കാട്ടുപാത വഴി നടന്നാണ് എന്നതും ജില്ലയില് കടുത്ത ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

ഇവ കൂടാതെ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാർഡുകൾ കണ്ടെയിൻമെന്റ് സോണായി തുടരുന്നതാണ്:

• കരുണാപുരം - 1, 2
• വാത്തിക്കുടി - 11, 14
• രാജാക്കാട് - എല്ലാ വാർഡുകളും
• ചിന്നക്കനാൽ - 3, 10
• കാഞ്ചിയാർ - 11, 12
• അയ്യപ്പൻകോവിൽ - 1, 2, 3
• ഉപ്പുതറ - 1, 6, 7
• ഉടുമ്പൻചോല - 2, 3
• കോടിക്കുളം - 1, 13
• ബൈസൺവാലി - 8
• പീരുമേട് - 13
• സേനാപതി - 9
• മരിയാപുരം - 5, 10, 11
• വണ്ണപ്പുറം - 1, 17
• മൂന്നാർ - 19
• കഞ്ഞിക്കുഴി -എല്ലാ വാർഡുകളും
• വാഴത്തോപ്പ് -എല്ലാ വാർഡുകളും
• നെടുങ്കണ്ടം -3.



Credits Kerala || Deshabhimani ​Online ​News https://ift.tt/2EdEndt

Comments

Archive

Contact Form

Send