എറണാകുളത്ത് സമൂഹ വ്യാപനമില്ല; സാമൂഹ്യ അകലം കർശനമായി പാലിക്കണം: കളക്‌ടർ
കൊച്ചി > എറണാകുളത്ത് കോവിഡ് സമൂഹ വ്യാപനമില്ലെന്നും സാമൂഹ്യ അകലം കർശനമായി പാലിക്കണമെന്നും കളക്ടർ എസ് സുഹാസ്. ആശങ്കയുടെ കാര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കളക്ടർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
രോഗ ലക്ഷണങ്ങളുള്ളവർക്ക് ആന്റിജൻ ടെസ്റ്റ് നടത്തും. ലക്ഷണങ്ങളുള്ളവർ സമീപത്തെ സർക്കാർ ആശുപത്രികളേയോ ജില്ല ടെലി മെഡിസിൻ വിഭാഗത്തേയോ സമീപിക്കണം.കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 3.5 ലക്ഷം ആളുകളാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എറണാകുളത്തേക്ക് വന്നിട്ടുള്ളത്.
സാമൂഹിക അകലം പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും. കോവിഡ് രോഗ പശ്ചാത്തലത്തിൽ വ്യാജ വാർത്തകൾക്കെതിരെ നടപടിയെടുക്കാൻ പൊലീസിനോട് നിർദേശിച്ചു. കണ്ടെയ്ൻമെന്റ് സോണിലുള്ള ഹോട്ടലിൽ താരസംഘടനയായ എഎംഎംഎ യോഗം ചേർന്നത് നിയമ വിരുദ്ധമാണെങ്കിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ കളക്ടറുടെ നേതൃത്വത്തിൽ വിലയിരുത്തി.
Credits Kerala || Deshabhimani Online News https://ift.tt/3iGUTT4
Comments