യുഎൻഎ ഫണ്ട് തട്ടിപ്പ്: ജാസ്‌മിൻ ഷാ അടക്കം നാലുപ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി> യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഫണ്ട് തട്ടിപ്പുകേസിൽ സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ അടക്കം നാലു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സാമ്പത്തികതട്ടിപ്പിന് പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്നും ആഴത്തിലുള്ള അന്വേഷണം വേണമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷകൾ കോടതി തള്ളിയത്.
അസോസിയേഷൻ ഫണ്ടിൽ നിന്ന് മൂന്നു കോടിയോളം രൂപ തട്ടിയെന്നാണ് കേസ്.യു എൻഎ മുൻ സംസ്ഥാn പ്രസിഡൻറ് സിബി മുകേഷിന്റെ പരാതിയിലാണ് കേസെടുത്തത്.
Credits Kerala || Deshabhimani Online News https://ift.tt/39mWpFG
Comments