തിരുവനന്തപുരത്ത് കീം പ്രവേശന പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക്‌ കോവിഡ്


തിരുവനന്തപുരം> തലസ്ഥാനത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്ഥികള്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തില് പരീക്ഷ എഴുതിയ പൊഴിയൂര് സ്വദേശിക്കും കരമനയില് പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാല് പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂര് സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയവരുടെ പട്ടിക പ്രവേശന പരീക്ഷാ കമീഷണര് ആരോഗ്യവകുപ്പിന് കൈമാറി. ഇവരെ എല്ലാവരെയും നിരീക്ഷണത്തിലാക്കാൻ നടപടി ആരംഭിച്ചു.

കൂടെ പരീക്ഷ എഴുതിയവർക്ക് രോഗം പകരാൻ സാധ്യത കുറവാണെന്ന് ജില്ലാ സർവെയ്ലൻസ് ഓഫീസർ ജോസ് ഡിക്രൂസ് പറഞ്ഞു. മാനദണ്ഡങ്ങൾ പാലിച്ചും കൃത്യമായി സാമൂഹിക അകലം പാലിച്ചുമായിരുന്നു പരീക്ഷാ നടത്തിപ്പ്. എന്നാൽ, പരീക്ഷാ കേന്ദ്രത്തിന് പുറത്ത് രക്ഷിതാക്കൾ കൂട്ടം കൂടിയിരുന്നോ എന്ന് പരിശോധിക്കണം.

രോഗം സ്ഥിരീകരിച്ചവരുടെ മാതാപിതാക്കൾക്ക് വൈറസ് ബാധ ഉണ്ടായിരുന്നെങ്കിൽ മറ്റുള്ളവരിലേക്കും പകർന്നിരിക്കാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികളെയും കണ്ടെത്തി മാതാപിതാക്കൾ ഉൾപ്പെടെ കുടുംബാംഗങ്ങൾ എല്ലാവരെയും പരിശോധിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/2ZMMRRa

Comments

Archive

Contact Form

Send