രഹന ഫാത്തിമയുടെ അറസ്റ്റ്: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

കൊച്ചി> രഹന ഫാത്തിമയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഹൈക്കോടതിയില് സമര്പ്പിച്ച ഹര്ജിയില് കോടതി സര്ക്കാരിന്റെ വിശദീകരണം തേടി.പത്ത് ദിവസത്തിനകം നിലപാടറിയിക്കാന് കോടതി നിര്ദേശിച്ചു. മക്കളെക്കൊണ്ട് നഗ്നശരീരത്തില് ചിത്രം വരപ്പിച്ച് സാമൂഹ്യ മാധ്യമങ്ങളില് പ്രചരിപ്പിച്ചെന്ന കേസില് മുന്കൂര് ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും പ്രതിയെ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഹര്ജി.

രഹനക്കെതിരെ പരാതി നല്കിയ തിരുവല്ലയിലെ അഭിഭാഷകന് അരുണ് പ്രകാശ് സമര്പ്പിച്ച ഹര്ജിയാണ് കോടതി പരിഗണിച്ചത്.ശബരിമല സന്ദര്ശനവുമായി ബന്ധപ്പെട്ടുള്ള കേസില് രഹനക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന മറ്റൊരു ഹര്ജിയിലും കോടതി സര്ക്കാരിന്റെ നിലപാട് തേടി.



Credits Kerala || Deshabhimani ​Online ​News https://ift.tt/39FcDdj

Comments

Archive

Contact Form

Send