പത്തനംതിട്ടയിൽ വീണ്ടും കൂട്ടരാജി; പന്തളത്ത് ബിജെപി പ്രവർത്തകർ സിപിഐ എമ്മിലേക്ക്

പന്തളം > പത്തനംതിട്ട ജില്ലയിൽ സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയം ഉപേക്ഷിച്ച് ദിനംതോറും കൂടുതൽപേർ സിപിഐ എമ്മിലേക്ക്. പന്തളം കൂരമ്പാല- പുത്തൻകാവ് ക്ഷേത്രപരിസരത്തെ ആർഎസ്എസ്-ബിജെപി പ്രവർത്തകരായിരുന്ന 17 പേരും അവരുടെ കുടുംബാംഗങ്ങളും സിപിഐ എമ്മിൽ ചേർന്നു.

നരേന്ദ്രമോഡി സർക്കാർ സാധാരണക്കാരായ ജനങ്ങളെ വഞ്ചിക്കുകയാണെന്നും
ജനക്ഷേമകരമായ പ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ചുമാണ് ഇവർ പ്രവർത്തകർ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്.

കുരമ്പാലയിൽ സംഘടിപ്പിച്ചചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയ ഭാനു പ്രവർത്തകരെ സ്വീകരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരുന്നു യോഗം. സിപിഐ എം പന്തളം ഏരിയ സെക്രട്ടറി ഇ ഫസൽ, ഏരിയ കമ്മറ്റി അംഗം ജ്യോതികുമാർ, കുരമ്പാല ലോക്കൽ കമ്മറ്റി സെക്രട്ടറി ബി പ്രദീപ് തുടങ്ങിയവർ സന്നിഹിതരായി.

കൂരമ്പാലയിൽ കഴിഞ്ഞ ദിവസം 15 കോൺഗ്രസ് കുടുംബങ്ങൾ സിപിഐ എമ്മിലേക്ക് വന്നിരുന്നു. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഇതര രാഷ്ട്രീയപാർടികളിൽ നിന്ന് നിരവധിപേർ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ച് മുന്നോട്ട് വരുന്നുണ്ട്. കാരികയം മുതലവാരം പ്രദേശത്തെ 30 പരമ്പരാഗത കോൺഗ്രസ് കുടുംബങ്ങളും ഏറത്ത് 20 ബിജെപി-കോൺഗ്രസ് കുടുംബങ്ങളും സിപിഐ എമ്മിലേക്ക് എത്തി.




Credits Kerala || Deshabhimani ​Online ​News https://ift.tt/30KLYrz

Comments

Archive

Contact Form

Send