വിധുവിന്റെ ആരോപണങ്ങൾ ദൗർഭാഗ്യകരമെന്ന്‌ ഡബ്ല്യുസിസി; ഇനിയും ചർച്ചക്ക് തയ്യാർ

കൊച്ചി > സംവിധായിക വിധു വിൻസെന്റിന്റെ ആരോപണങ്ങൾ ദൗർഭാഗ്യകരമാണെന്ന് വുമൺ ഇൻ സിനിമ കളക്ടിവ് (ഡബ്ലുസിസി). ഡബ്ലുസിസിയുടെ ഔദ്യോഗിക ഫേയ്സ്ബുക്കിലെ പേജിലൂടെയാണ് സിനിമയിലെ വനിതാ കൂട്ടായ്മയുടെ പ്രതികരണം. വിധുവിന്റെ പിന്മാറ്റം വ്യക്തിപരമായ തീരുമാനമാണെന്നും സംഘടനയെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങളൊന്നും അവർ കളക്ടീവിനുള്ളിൽ ഉയർത്തിയിട്ടില്ലെന്നും ഡബ്ലുസിസി വിശദീകരിച്ചു.

വിധു ഉന്നയിച്ച വിഷയങ്ങളുൾപ്പെടെ മാനേജിങ് കമ്മിറ്റി യോഗം ചർച്ച ചെയ്തിരുന്നു. വിധു അടക്കമുള്ള ചില അംഗങ്ങൾ പങ്കെടുത്തില്ല. അതുകൊണ്ട് അവ കൂടുതൽ ചർച്ചക്കായി മാറ്റിവെച്ചു. കളക്ടീവിൽ നിന്നുള്ള വിധുവിന്റെ അകൽച്ച തിരിച്ചറിഞ്ഞിരുന്നു, സംസാരിക്കാനും ശ്രമിച്ചിരുന്നു. ഫലം കണ്ടില്ല. വിധുവിൽനിന്ന് ഒരു വിശദീകരണവും ആവശ്യപ്പെട്ടിട്ടില്ല. സംഘടനയിൽ സജീവമായി പ്രവർത്തിച്ചിരുന്ന സഹപ്രവർത്തക തിരിച്ച് വരുമെന്ന പ്രതീക്ഷയായിരുന്നു. വിധുവുമായി റാണെന്നും സംഘടന ഫേയസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2ZTRyHu

Comments

Archive

Contact Form

Send