എറണാകുളത്ത് പത്ത് കണ്ടെയ്‌ൻമെന്റ് സോണുകൾ കൂടി; കൊച്ചി കോർപ്പറേഷനിൽ മാത്രം അഞ്ച് ഡിവിഷനുകൾ, അതീവ ജാഗ്രത
കൊച്ചി > എറണാകുളം ജില്ലയിൽ പത്ത് സ്ഥലങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. പിറവം നഗരസഭയിലെ പതിനേഴാം ഡിവിഷൻ, പൈങ്ങോട്ടൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ്, കൊച്ചി കോർപറേഷനിലെ പാലാരിവട്ടം, ചക്കരപറമ്പ്, കരണക്കോടം, ഗിരിനഗര്, പനമ്പിള്ളിനഗര് ഡിവിഷനുകള് കണ്ടെയ്ന്മെന്റ് സോണ് ഡിവിഷനുകൾ, പറവൂർ നഗരസഭയിലെ എട്ടാം ഡിവിഷൻ, കടുങ്ങല്ലൂർ പഞ്ചായത്തിലെ എട്ടാം വാർഡ്, തൃക്കാക്കര നഗരസഭയിലെ 28-ാം ഡിവിഷൻ എന്നിവിടങ്ങളാണ് കണ്ടെയ്മെൻറ് സോണായി കലക്ടർ എസ് സുഹാസ് പ്രഖ്യാപിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/3irwMaK
Comments