മഴ: ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാൻ പൊലീസിന് നിര്‍ദ്ദേശം
തിരുവനന്തപുരം > സംസ്ഥാനത്തെ ചില ജില്ലകളില് കാലവര്ഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില് ഏത് അടിയന്തിര സാഹചര്യവും നേരിടാന് തയ്യാറായിരിക്കാന് പോലീസുദ്യോഗസ്ഥര്ക്ക് നിര്ദ്ദേശം നല്കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ആംഡ് പൊലീസ് ബറ്റാലിയനുകള്, കാലാവസ്ഥാമുന്നറിയിപ്പ് നല്കിയ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകള് എന്നിവയ്ക്ക് പ്രത്യേക ജാഗ്രതാനിര്ദ്ദേശം നല്കിയിട്ടുണ്ട്. കോവിഡ് സുരക്ഷാ പ്രോട്ടോകോള് പരമാവധി പാലിച്ചുകൊണ്ടായിരിക്കും ദുരിതാശ്വാസ പ്രവര്ത്തനങ്ങളില് പോലീസ് ഏര്പ്പെടുകയെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3g9kr9K
Comments