കെ കുഞ്ഞപ്പയുടെ വേര്‍പാടിലൂടെ നിസ്വാര്‍ത്ഥനായ ഒരു കമ്യൂണിസ്റ്റിനെ നഷ്ടമായി: കോടിയേരി

തിരുവനന്തപുരം> കര്ഷക തൊഴിലാളികളുടെ സമരനേതാവായിരുന്ന സഖാവ് കെ കുഞ്ഞപ്പയുടെ വേര്പാടിലൂടെ നിസ്വാര്ത്ഥനായ ഒരു കമ്യൂണിസ്റ്റിനെയാണ് നഷ്ടമാവുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.

കര്ഷക തൊഴിലാളി യൂണിയന് ജില്ലാ സെക്രട്ടറിയായും പ്രസിഡന്റായും ദീര്ഘകാലം പ്രവര്ത്തിച്ച സഖാവ് കണ്ണൂരും കാസര്ഗോഡും വയനാടുമൊക്കെ പാര്ശ്വവല്ക്കരിക്കപ്പെട്ട ജനതയെ സംഘടനാവല്ക്കരിക്കാന് മുന്പന്തിയില് നിന്നു. കെ എസ് കെ ടി യു വിന്റെ സംസ്ഥാന ട്രഷററായും സഖാവ് ഏറെക്കാലം പ്രവര്ത്തിച്ചു.

പാര്ട്ടിയുടെ തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായും കണ്ണൂര് ജില്ലാ കമ്മറ്റിയംഗമായും സജീവമായി പ്രവര്ത്തിച്ചു.പുലിക്കുന്നിലെ കുടില്കെട്ടല് സമരമടക്കം കര്ഷക തൊഴിലാളികളെ മനുഷ്യജീവിതത്തിലേക്ക് കൊണ്ടുവരാന് നിരവധി പ്രക്ഷോഭപാതകളിലൂടെ അദ്ദേഹം സഞ്ചരിച്ചു. കര്ഷക തൊഴിലാളി രക്ഷാ നിയമത്തില് നല്ല പരിജ്ഞാനം സഖാവിനുണ്ടായിരുന്നു. മികച്ച സഹകാരിയുമായിരുന്നു.

സഖാവ് കെ കുഞ്ഞപ്പയുടെ നിര്യാണത്തില് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഖത്തില് പങ്കാളിയാവുന്നുവെന്നും കോടിയേരി പറഞ്ഞു



Credits Kerala || Deshabhimani ​Online ​News https://ift.tt/3jiHzoa

Comments

Archive

Contact Form

Send