പുലാമന്തോള്‍ പാലം അടച്ചു; ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു
പുലാമന്തോള്> സമ്പര്ക്കം വഴിയുള്ള കോവിഡ് ബാധ രൂക്ഷമായതിനാല് പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലും, നെല്ലായ പഞ്ചായത്തിലും ലോക്ഡൗണ് പ്രഖ്യാപിച്ചതോടെ മലപ്പുറം ജില്ലാ അതിര്ത്തിയായ പുലാമന്തോള് പാലത്തിലൂടെയുള്ള ഗതാഗതം പൂര്ണ്ണമായും നിരോധിച്ച് പാലം അടച്ചു.
കൊപ്പം പോലീസ് കാവല് ഏര്പ്പെടുത്തിട്ടുണ്ട്. അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പാലം അടച്ചിടുമെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് ജില്ലാ കലക്ടറുടെയും, ജില്ലാ പൊലീസിന്റെയും നിര്ദേശ പ്രകാരമാണ് പാലം അടച്ചിട്ടുള്ളത്. ആളുകള് അനാവശ്യമായി പുറത്തിറങ്ങരുത്. പൊതുഗതാഗതം പാടില്ലെന്നും പൊലീസ് അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/2CAvdHj
Comments