റെയിൽവേയിൽ പുതിയ തസ്‌തികയ്‌ക്ക് സമ്പൂർണ്ണ നിരോധനം, ഒഴിവുകൾ പകുതി മരവിപ്പിക്കും; ഉത്തരവിറങ്ങി
ന്യൂഡൽഹി > കോവിഡിന്റെ മറവിൽ റെയിൽവേയിൽ പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് സമ്പൂർണ്ണ നിരോധനമേർപ്പെടുത്തിയും നിലവിലുള്ള ഒഴിവുകൾ പകുതി മരവിപ്പിക്കാനും ഉത്തരവ്. ചെലവ്ചുരുക്കൽ സംബന്ധിച്ച റെയിൽവേ ബോർഡ് തീരുമാനം അനുസരിച്ച് ജനറൽ മാനേജരുടേതാണ് ജൂലൈ രണ്ടിന്റെ ഉത്തരവ്.
സുരക്ഷാ വിഭാഗത്തിലൊഴികെ ഒരു വിഭാഗത്തിലും ഇനി ഒരുത്തരവ് വരെ പുതിയ തസ്തിക സൃഷ്ടിയ്ക്കാൻ പാടില്ല. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ സൃഷ്ടിച്ച തസ്തികകൾ പുനപരിശോധിക്കുകയും ചെയ്യണം. സുരക്ഷാ കാറ്റഗറിയിലൊഴികെ മറ്റെല്ലാ തസ്തികകളിലെയും 50 ശതമാനം ഒഴിവുകൾ മരവിപ്പിക്കാനും ഉത്തരവിൽ പറയുന്നു.
Credits National || Deshabhimani Online News https://ift.tt/3gkJkia
Comments