സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നു വെള്ളാപ്പള്ളിയുടെ ഹര്‍ജി
കൊച്ചി> കൊല്ലം എസ് എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽഅന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സത്യസന്ധനായ പുതിയ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും അന്വേഷണം പൂർത്തിയാക്കും വരെ കുറ്റപത്രം സമർപ്പിക്കുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാ ഞ്ചിന് ഹൈക്കോടതി രണ്ടാഴ്ച കൂടി സമയം നീട്ടി നൽകിയിരുന്നു. ഒപ്പം പ്രതിയുടെ പരാതി കേൾക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ തന്റെ ഭാഗം കേൾക്കാൻ തയാറാവുന്നില്ലന്നും പക്ഷപാതപരമായി പ്രവർത്തിക്കുകയാണെന്നുമാണ് വെള്ളാപ്പള്ളിയുടെ ആരോപണം.
പണ സംബന്ധമായ ചില രേഖകൾ എസ്എൻ ട്രസ്റ്റിന്റെ അക്കൗണ്ടിലും ലഡ്ജറിലും ഉണ്ടന്നും ഇത് കണക്കിലെടുക്കാതെയാണ് കുറ്റപത്രമെന്നുമാണ് വെള്ളാപ്പള്ളിയുടെ പരാതി.
സുവർണ ജൂബിലി ആഘോഷ നടത്തിപ്പിനായി വെള്ളാപ്പള്ളി ജനറൽ കൺവീനറായി 1997-98 കാലയളവിൽ പിരിച്ച 1,02,61296 രൂപയിൽ 48 ലക്ഷം തിരിമറി നടത്തിയെന്നാണ് ആരോപണം. എസ്എൻ ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി പി.സുരേഷ് ബാബു 2004ൽ നൽകിയ സ്വകാര്യ അന്യായമാണ് കേസിന് ആധാരം
Credits Kerala || Deshabhimani Online News https://ift.tt/3jhGOMe
Comments