മകൻ ബിജെപിക്കാരൻ തന്നെ; സിപിഐ എം പ്രവർത്തകനാണെന്നത് വ്യാജവാർത്തയെന്ന് സന്ദീപിന്റെ അമ്മ
തിരുവനന്തപുരം > സ്വർണ്ണക്കടത്ത് കേസിൽ ഒളിവിലായ സന്ദീപ് നായർ ബിജെപി പ്രവർത്തകൻ തന്നെയെന്ന് സന്ദീപിന്റെ അമ്മ. സന്ദീപ് സിപിഐ എം പ്രവർത്തകനാണെന്ന് താൻ പറഞ്ഞിട്ടില്ല. ഇല്ലാത്ത കാര്യം വാർത്തയാര്രിയ ചാനലുകൾക്കെതിരെ കേസ് കൊടുക്കുമെന്നും സന്ദീപിന്റെ അമ്മ ഉഷ പറഞ്ഞു.
സന്ദീപിന് ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും ഉഷ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി പ്രചരണത്തിനും പോകാറുണ്ടായിരുന്നു. ബിജെപിക്ക് വേണ്ടി 'മരിച്ച് കിടന്ന്' പണി ചെയ്യും. ചാലയിലെ ബിജെപി കൗൺസിലറുമായും സന്ദീപിന് ബന്ധമുണ്ടെന്ന് ഉഷ പറഞ്ഞു.
നേരത്തെ സന്ദീപ് ബിജെപി നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ തന്റെ മകൻ സിപിഐ എം ബ്രാഞ്ച് കമ്മിറ്റിംയംഗമാണെന്ന് സന്ദീപിന്റെ അമ്മ പറഞ്ഞതായി മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് മുതലായ ചാനലുകൾ വാർത്ത നൽകി. എന്നാൽ ഈ വാർത്തകൾക്കെതിരെ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി തന്നെ രംഗത്തെത്തുകയും സന്ദീപിന് സിപിഐ എമ്മുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/2VWEVuj
Comments