കെ പുഷ്പ രാമനാട്ടുകര നഗരസഭാ ഉപാധ്യക്ഷ

കോഴിക്കോട് > സിപിഐ എമ്മിലെ കെ പുഷ്പ രാമനാട്ടുകര നഗരസഭാ ഉപാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. പതിനാലിനെതിരെ പതിനാറ് വോട്ടുകൾ നേടിയാണ് വിജയം.

നേരത്തെ ഉപാധ്യക്ഷയായിരുന്ന സി പി ഐ സ്വതന്ത്ര പി കെ സജ്ന ഇടതു മുന്നണിയിൽ നിന്നും കോൺഗ്രസിലേക്ക് കൂറുമാറിയതിനെ തുടർന്ന് സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഈ ഒഴിവിലേക്കാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിലെ വി എം പുഷ പയായിരുന്നു എതിർ സ്ഥാനാർത്ഥി.

മുസ്ലീം ലീഗ് അംഗം കള്ളിയിൽ റഫീഖ് ഇരു സ്ഥാനാർത്ഥികൾക്കും വോട്ടു ചെയ്തു അസാധുവാക്കി.31 അംഗ നഗരസഭാ കൗൺസിലിൽ ഇടതു മുന്നണിക്ക് പതിനാറും യു ഡി എഫിനിപ്പോൾ 15 അംഗങ്ങളുമാണുള്ളത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2NTAVGg

Comments

Archive

Contact Form

Send