കൊല്ലത്ത് പന്ത്രണ്ടുകാരിക്ക് പിതാവിന്റെ ക്രൂര പീഡനം
കൊല്ലം> കൊല്ലം കുന്നിക്കോട് പന്ത്രണ്ട് വയസുകാരിക്ക് പിതാവിന്റെ ക്രൂര പീഡനം.മാതാവിനോട് പറഞ്ഞാല് കൊന്ന് കളയുമെന്ന് ഭീഷണിപെടുത്തിയായിരുന്നു വര്ഷങ്ങളായി പീഡനം നടത്തി വന്നത്. കുട്ടിയുടെ പരാതിയില് നാല്പത് കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.ശാരീരിക ബുദ്ധിമുട്ടുകളെ തുടര്ന്ന് കുട്ടിയെ കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. സംശയം തോന്നിയ ഡോക്ടര് പുനലൂര് താലൂക്കാശുപത്രിയിലേക്ക് മാറ്റി. അവിടുത്തെ പരിശോധനയില് പിതാവിന്റെ പീഡന വിവരം ഡോക്ടറോട് വിദ്യാര്ത്ഥിനി തന്നെ പറയുകയായിരുന്നു.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചൈല്ഡ് വെല്ഫെയര് കമ്മറ്റി കുന്നിക്കോട് പൊലീസിന് പരാതി നല്കി. പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
Credits Kerala || Deshabhimani Online News https://ift.tt/2OYR1iq
Comments