തൃശൂരിൽ ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി

തൃശൂർ > അവണൂർ മണിത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. വരടിയം സ്വദേശി സിജോ (28)യെയാണ് ബൈക്കിൽപോകുന്നതിനിടെ കാറിലെത്തിയ ഗുണ്ടാസംഘം ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം. കഴിഞ്ഞവർഷം പേരാമംഗലത്ത് രണ്ടുയാവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് സിജോ. മയക്കുമരുന്ന് കച്ചവടവുമായ ബന്ധപ്പെട്ട തർക്കവും കുടിപ്പകയുമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം.

സിജോയും മറ്റു നാലു സൃഹൃത്തുക്കളും രണ്ടു ബൈക്കുകളിൽ പോകുന്നതിനിടെയാണ് രണ്ടുകാറുകളിൽ പിന്തുടർന്നെത്തിയ സംഘം ആക്രമണം നടത്തിയത്. ബൈക്കുകൾ ഇടിച്ചുവീഴ്ത്തിയശേഷം, സിജോയെ വലിച്ചിഴച്ചുകൊണ്ടുവന്ന് റോഡരികിലിട്ട് വെട്ടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ഒരു യുവാവിന് പരിക്കേറ്റിട്ടുണ്ട്. മറ്റു മൂന്നു യുവാക്കൾ ഓടി രക്ഷപ്പെട്ടു. മൃതദേഹം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. സിറ്റി കമീഷണർ ആർ ആദിത്യ ഉൾപ്പെടെയുള്ള പൊലീസ്സംഘം സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






Credits Kerala || Deshabhimani ​Online ​News https://ift.tt/3iyioxw

Comments

Archive

Contact Form

Send