സ്വർണ്ണക്കടത്ത് : റമീസ് റിമാന്‍ഡില്‍, ആലുവ സബ് ജയിലിലേക്ക് മാറ്റും

കൊച്ചി> നയതന്ത്ര ബാഗേജിലെ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റഡിയിൽ എടുത്ത റമീസിനെ എൻഐഎ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത റമീസിനെ ആലുവ സബ് ജയിലിലേക്ക് മാറ്റും.

പെരിന്തൽമണ്ണ വെട്ടത്തൂർകവല കണ്ണംതൊടി തെക്കേകളത്തിൽ റമീസ് ആണ് സ്വർണ്ണക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണിയെന്ന് പറയുന്നു. വിമാനത്താവളങ്ങളിലൂടെ എത്തുന്ന സ്വർണം വിതരണം ചെയ്യുന്നതിലെ പ്രധാനിയാണ് ഇയാൾ.

തിരുവനന്തപുരം വിമാനത്താവളംവഴി 2014ൽ സ്വർണം കടത്തിയ കേസിലെ പ്രതിയുമാണ് റമീസ്. ഈ കേസിൽ എറണാകുളം അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേട്ട് (സാമ്പത്തിക കുറ്റകൃത്യം) കോടതിയിൽ വിചാരണ നേരിടുകയാണ്. 2015ൽ കരിപ്പൂർ വിമാനത്താവളത്തിൽ കാർഗോവഴി അഞ്ചുകോടി വിലവരുന്ന പതിനേഴര കിലോഗ്രാം സ്വർണം കടത്താൻ ശ്രമിച്ചതിനും പിടിയിലായി. എന്നാൽ രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് രക്ഷപ്പെട്ടു. തോക്ക് കടത്തിയ കേസിലും മാൻ വേട്ട കേസിലും പ്രതിയാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2ZYhaDe

Comments

Archive

Contact Form

Send