നോവലിസ്റ്റ് സുധാകർ മംഗളോദയം നിര്യാതനായി
വൈക്കം> നോവലിസ്റ്റ് സുധാകർ മംഗളോദയം നിര്യാതനായി . ആഴ്ചപ്പതിപ്പുകളിലൂടെ പ്രചാരം നേടിയ ഒട്ടേറെ നോവലുകള് എഴുതിയിട്ടുണ്ട്. വൈക്കത്തിനടുത്തു വെള്ളൂരാണു സ്വദേശം.
പി.പത്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ സുധാകറിന്റെതാണ്. വസന്തസേന എന്ന ചലച്ചിത്രത്തിനും കഥഎഴുതി.ചിറ്റ,പാദസ്രം, നന്ദിനി ഓപ്പോൾ, ഈറൻ നിലാവ്,ഒറ്റക്കൊലുസ്സ്, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചാരുലത ,സൗന്ദര്യപൂജ,നന്ദിനി ഓപ്പോൾ,ശ്രീരാമ ചക്രം,വാസ്തുബലി,ശ്യാമ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
Credits Kerala || Deshabhimani Online News https://ift.tt/2ZFvkKF
Comments