മഹാമാരിയെ തുടച്ചുമാറ്റാന്‍ ആഗസ്റ്റ് അഞ്ച് വരെ ഹനുമാന്‍ ശ്ലോകം ജപിക്കണം: പ്രഗ്യാ സിംഗ് താക്കൂര്‍
ന്യൂഡല്ഹി> മഹാമാരിയായ കൊവിഡ് 19 നെ ലോകത്തുനിന്ന് തുടച്ചുമാറ്റാന് ആഗസ്റ്റ് അഞ്ച് വരെ ഒരു ദിവസം അഞ്ച് നേരം ഹനുമാന് ശ്ലോകം ജപിക്കണമെന്ന് ബി ജെ പി എം പി പ്രഗ്യാ സിംഗ് താക്കൂര്. 'ആളുകള്ക്ക് നല്ല ആരോഗ്യം നേരുന്നതിനും കൊവിഡ് വൈറസ് പകര്ച്ചവ്യാധി അവസാനിപ്പിക്കുന്നതിനും നമുക്ക് എല്ലാവര്ക്കും ഒരുമിച്ച് ഒരു ആത്മീയ ശ്രമം നടത്താം. ജൂലായ് 25 മുതല് ആഗസ്റ്റ് അഞ്ച് വരെ നിങ്ങളുടെ വീട്ടില് ഒരു ദിവസം അഞ്ച് തവണ ഹനുമാന് ചാലിസ ചൊല്ലുക- പ്രഗ്യാ സിംഗ് ട്വിറ്ററില് കുറിച്ചു.
അയോദ്ധ്യയില് രാമക്ഷേത്രം പണിയുന്നതിനുള്ള 'ഭൂമി പൂജ' നടക്കുന്നവരെ ഹനുമാന് ശ്ലോകം ചൊല്ലാനാണ് എം പി ആവശ്യപ്പെട്ടിരിക്കുന്നത്. ആഗസ്റ്റ് അഞ്ചിന് വീടുകളില് വിളക്കു കത്തിച്ച് പൂജ അവസാനിപ്പിക്കാനും പ്രഗ്യാ സിംഗ് പറയുന്നു
Credits National || Deshabhimani Online News https://ift.tt/32ULBNH
Comments