കോവിഡ് പ്രതിരോധം: പ്രത്യേക വാഹനം തയ്യാറാക്കി പള്ളുരുത്തി ബ്ലോക്ക്

പള്ളുരുത്തി> കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില് നിരീക്ഷണത്തിലുള്ളവരെ പരിശോധനക്ക് കൊണ്ടു പോകാന് പ്രത്യേകം തയ്യാറാക്കിയ വാഹനം തയ്യാറാക്കി. വാഹനത്തിന്റെ അകം രണ്ട് ഭാഗങ്ങളായി പ്രത്യേകം തിരിച്ചാണ് സജ്ജീകരിച്ചിരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്തില് ഉള്പ്പെടുന്ന ചെല്ലാനം, കുമ്പളങ്ങി, കുമ്പളം പഞ്ചായത്തുകളില് ഈ വാഹനത്തിന്റെ സൗകര്യം ലഭ്യമാക്കും. കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്കായി ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മരുന്നും പ്രതിരോധ പ്രവര്ത്തനത്തിന്റെ ഉപകരണങ്ങളും വാങ്ങുന്നതിന് 6 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് നീക്കിവെച്ചിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്ഡിംങ് കമ്മിറ്റി ചെയര്മാര് സജീവ് ആന്റണി വാഹനം ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്വഹിച്ചു. ബ്ലോക്ക് അംഗങ്ങളായ ഉഷ പ്രദീപ്, നെല്സന് കോച്ചേരി, മെഡിക്കല് ഓഫീസര് അനില കുമാരി, ഹെല്ത്ത് സൂപ്രണ്ട് സജികുമാര് തുടങ്ങിയവര് പങ്കെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jjYgPZ

Comments

Archive

Contact Form

Send