സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസങ്ങളില് പരക്കെ മഴ; യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം> സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസങ്ങളില് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ആറു ജില്ലകളില് ഞായറാഴ്ച യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്.
മത്സ്യത്തൊഴിലാളികള് കടലില് പോകരുതെന്നും നിര്ദേശമുണ്ട്. തിങ്കളാഴ്ച ഒന്പതു ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നല്കിയത്.
Credits Kerala || Deshabhimani Online News https://ift.tt/3ivxTWN
Comments