ഭീമ കൊറേഗാവ്‌ കേസ്‌: ഹനി ബാബുവിനെ എൻഐഎ അറസ്‌റ്റുചെയ്‌തു


ന്യൂഡൽഹി> ഭീമ കൊറേഗാവ് കേസിൽ മലയാളിയായ ഡൽഹി സർവകലാശാല അധ്യാപകൻ ഹനി ബാബുവിനെ എൻഐഎ അറസ്റ്റുചെയ്തു. ഇഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും മനുഷ്യാവകാശ പ്രവർത്തകനുമാണ്. കേസില് അറസ്റ്റിലാകുന്ന പന്ത്രണ്ടാമനാണ്. ഗൂഢാലോചനയിൽ പങ്കുണ്ടെന്നും മാവോയിസ്റ്റ് ആശയവും പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയെന്നും എൻഐഎ വാർത്താ കുറിപ്പിൽ പറഞ്ഞു. ബുധനാഴ്ച മുംബൈ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ ആവശ്യപ്പെടും.

മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ച കേസ് ജനുവരിയിലാണ് എൻഐഎ ഏറ്റെടുത്തത്. അധ്യാപക ദമ്പതികളായ ഹനി ബാബുവിന്റെയും ജെന്നി റൊവേനയുടെയുംവീട്ടിൽ 2019ൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന ബുദ്ധിജീവികളും അഭിഭാഷകരും അധ്യാപകരും ഇതിനോടകം അറസ്റ്റിലായി. മലയാളിയായ റോണാ വിത്സണെയും അറസ്റ്റ് ചെയ്തിരുന്നു.

ഭീമ കൊറേഗാവ് പോരാട്ടത്തിന്റെ ഇരുനൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിൽ ദളിത് സംഘടനകൾ 2017 ഡിസംബർ 31നാണ് എൽഗാർ സംഗമം സംഘടിപ്പിച്ചത്. മോഡി സർക്കാരിന്റെ നയങ്ങളിൽ എതിർപ്പുള്ള നിരവധി പേർ പങ്കെടുത്തു. ഇവരുടെ പ്രസം​ഗമാണ് പിന്നീട് സംഘര്ഷത്തിന് കാരണമായതെന്നാണ് കേസ്.



Credits National || Deshabhimani ​Online ​News https://ift.tt/3jIF7HE

Comments

Archive

Contact Form

Send