തിരുവല്ല നഗരസഭ: കൂടുതൽ അംഗങ്ങൾ തങ്ങളോടൊപ്പം; ജോസ് വിഭാഗത്തിൻ്റെ അവകാശവാദം തള്ളി ജോസഫ്
തൊടുപുഴ > തിരുവല്ല നഗരസഭയിലെ ഒമ്പത് കേരള കോൺഗ്രസ് എം അംഗങ്ങളും ജോസ് കെ മാണിയോട് ഒപ്പമാണെന്ന ജോസ് വിഭാഗത്തിൻ്റെ അവകാശവാദം തള്ളി പി ജെ ജോസഫ്.
ആരൊക്കെ കൂടെയുണ്ടെന്ന് ജൂലൈ എട്ടിന് അറിയാമെന്ന് ജോസഫ് തൊടുപുഴയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കൂടുതൽ പേർ തങ്ങളുടെ പക്ഷത്തേക്ക് വരും. പാലാ നഗരസഭയിലെ ഭൂരിപക്ഷം അംഗങ്ങളും തങ്ങളോടൊപ്പമാണ്. ജൂലൈ ആറിന് തൊടുപുഴയിൽ നേതൃയോഗം ചേരുമെന്നും ജോസഫ് അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/31HfvEA
Comments