യുഡിഎഫിൽ വലിയ പ്രതിസന്ധി; ജോസ്‌ കെ മാണി നിലപാട്‌ വ്യക്‌തമാക്കട്ടെ : എ വിജയരാഘവൻ

തിരുവനന്തപുരം> യുഡിഎഫിൽനിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണി ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. യുഡിഎഫിൽ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിയും നിലവിലെ സാഹചര്യവും എൽഡിഎഫ് ചർച്ച ചെയ്യുമെന്നും വിജയരാഘവൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എല്ഡിഎഫ് ഇക്കാര്യം ഇതുവരെ ചര്ച്ച ചെയ്തിട്ടില്ല. യുഡിഎഫിനകത്ത് നിലവില് വലിയ പ്രതിസന്ധി രൂപപ്പെട്ടിട്ടുണ്ട്. കേരള രാഷ്ട്രീയത്തില് യുഡിഎഫ് ദുര്ബലപ്പെടുകയാണ്. ഈ വിഷയങ്ങളെല്ലാം എല്ഡിഎഫ് ചര്ച്ച ചെയ്യും. പൊതുവായ തീരുമാനം എടുക്കുമെന്നും വിജയരാഘവൻ പറഞ്ഞു.

ജോസ് കെ മാണി വിഭാഗം ഏത് മുന്നണിയിലേക്ക് നീങ്ങുമെന്ന കാര്യത്തില് നിലപാട് വ്യക്തമാക്കിയിട്ടില്ല. എൽഡിഎഫിലേക്ക് വരുമെന്നും പറഞ്ഞിട്ടില്ല. മുന്നണി പ്രവേശമെല്ലാം ആലോചിച്ച് എടുക്കേണ്ട തീരുമാനം ആണെന്നും വിജയരാഘവൻ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2CW7QYx

Comments

Archive

Contact Form

Send