കർഷകത്തൊഴിലാളി നേതാവ്‌ കെ കുഞ്ഞപ്പ അന്തരിച്ചു

കണ്ണൂർ > കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐ എം തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗവുമായ കെ കുഞ്ഞപ്പ (77) അന്തരിച്ചു. ദീർഘകാലം സിപിഐ എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായിരുന്നു.

സിപിഐ എം ജില്ലാ കമ്മിറ്റിയംഗം, കെഎസ്കെടിയു സംസ്ഥാന ട്രഷറർ, ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ശാരീരികാവശതകളും രോഗവും അലട്ടിയതോടെ അടുത്ത കാലത്തായി വിശ്രമ ജീവിതത്തിലായിരുന്നു. പാച്ചേനി കുഞ്ഞിരാമൻ, കെ കെ എൻ പരിയാരം,പി വി ബാലഗോപാലൻ എന്നിവർക്കൊപ്പം മലയോര മേഖലയിൽ പാർട്ടിയെ നിർണ്ണായക ശക്തിയാക്കി വളർത്തുന്നതിലും മിച്ചഭൂമി - –-അന്ധവിശ്വാസ വിരുദ്ധ പോരാട്ടങ്ങളിലൂടെ ആദിവാസി മുന്നേറ്റത്തിനും നേതൃത്വം നൽകി. കളള് ചെത്ത് തൊഴിലാളികളെ പ്രബല ട്രേഡ് യൂണിയൻ പ്രസ്ഥാനമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു.

മികച്ച സഹകാരിയായ കുഞ്ഞപ്പ നിരവധി സഹകരണ സംഘങ്ങളുടെ രൂപീകരണത്തിൽ മുൻകൈയുടുത്തു. നിലവിൽ പഴം പച്ചക്കറി മേഖലയിലെ സംഘമായ വെജ് കോ പ്രസിഡന്റാണ്. പരേതരായ കരിക്കൻ അപ്പയുടെയും ഈച്ചപ്പാറുവിന്റെയും മകനാണ്. ഭാര്യ: വേലിക്കാത്ത് ജാനകി, മക്കൾ: അജയകുമാർ(മൊറാെഴ കല്യാശേരി സർവീസ് സഹകരണ ബാങ്ക് കോലത്തു വയൽ ബ്രാഞ്ച് മാനേജർ),അജിതവല്ലി, അനീഷ്കുമാർ(എൽഐസി ഏജന്റ്). മുരമക്കൾ: കെ എം ബാലകൃഷ്ണൻ(മൊറാഴ വീവേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി), ധന്യ (കല്യാശേരി), കെ പി ബിന്ദു(കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സ്റ്റാഫ് നേഴ്സ്).



Credits Kerala || Deshabhimani ​Online ​News https://ift.tt/397VCs2

Comments

Archive

Contact Form

Send