എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങളല്ല; ഡബ്ല്യുഎച്ച്ഒ മാര്ഗരേഖ അനുസരിച്ചാണ് കൊവിഡ് മരണം സ്ഥിരീകരിക്കുക: മുഖ്യമന്ത്രി
തിരുവനന്തപുരം > എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങളല്ലെന്നും കൊവിഡ് പോസിറ്റീവായ ആള് മരിച്ചാലും അത് കൊവിഡ് മരണമാകണമെന്നില്ലെന്നും മുഖ്യമന്ത്രി. ഡബ്ല്യുഎച്ച്ഒ മാര്ഗരേഖ അനുസരിച്ചാണ് കൊവിഡ് മരണം സ്ഥിരീകരിക്കുക.
ഇതനുസരിച്ച് കൊവിഡ് മൂര്ച്ഛിച്ച് അത് മൂലം അവയവങ്ങളെ ബാധിച്ച് മരണമടഞ്ഞാലേ അത് കൊവിഡ് മരണമാകൂ.ഉദാഹരണത്തിന് കൊവിഡ് ബാധിച്ചയാള് മുങ്ങി മരിക്കുകയോ ആത്മഹത്യ ചെയ്യുകയോ അപകടത്തില് മരിച്ചാലോ അത് കൊവിഡ് മരണമല്ല
ഗുരുതരമായ മറ്റ് രോഗമുള്ളയാള് മരിച്ചാലും അത് കൊവിഡ് മരണമാകണമെന്നില്ല. ഇത് ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘമാണ് തീരുമാനിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
Credits Kerala || Deshabhimani Online News https://ift.tt/3jKyvIN
Comments