കൊടും കുറ്റവാളി വികാസ് ദുബെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെച്ചുവെന്ന് പൊലീസ്
ന്യൂഡൽഹി> കഴിഞ്ഞ ദിവസം പിടിയിലായ കൊടും കുറ്റവാളി വികാദ് ദുബെ കൊല്ലപ്പെട്ടു. കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ആഴ്ച എട്ട് പൊലീസകാരെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയാണ് വികാസ് ദുബെ.
കാൺപൂരിലേക്ക് കൊണടുവരുന്നതിനിടെ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞുവെന്നും ഇതോടെ പൊലിസിന്റെ തോക്ക് കൈക്കലാക്കി വികാസ് ദുബെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു.
മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയിൻ മഹാകാളി ക്ഷേത്രത്തിൽ നിന്നുമാണ് ഇയാളെ ഇന്നലെ പിടികൂടിയത്.ദുബെയെ തിരിച്ചറിഞ്ഞ ജീവനക്കാരൻ പൊലീസിന് വിവരം നൽകുകയായിരുന്നു.രാജ്യത്തെ ഞെട്ടിച്ച കൊലപാതകങ്ങള്‍ക്കുശേഷം നിരവധിതവണ പൊലീസിനെ വെട്ടിച്ചുകടന്ന ഇയാള്‍, യുപി രജിസ്ട്രേഷന് കാറിൽ 700 കിലോമീറ്റർ സഞ്ചരിച്ചാണ് ഉജ്ജയിനിയിലെത്തിയത്. പൂജാദ്രവ്യം വാങ്ങി വിഐപി പാസുമായി ക്ഷേത്രത്തിന്റെ പിൻവാതിലിലൂടെ അകത്തുകയറാന്‍ ശ്രമിക്കെ സുരക്ഷാജീവനക്കാർ തിരിച്ചറിഞ്ഞ് പിടികൂടി. പൊലീസെത്തി മുഖംമൂടി ധരിപ്പിച്ച് പുറത്തേക്ക് കൊണ്ടുവരുന്നവഴി ‘ഞാൻ കാൺപുരിലെ വികാസാണ്’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം യുപിയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞയാഴ്ച കാൺപൂരിൽ വച്ചാണ് തന്നെ പിടികൂടാനെത്തിയ എട്ട് പൊലീസുകാരെ വികാസ് ദുബെയും സംഘവും കൊലപ്പെടുത്തിയത്. ഡിവെഎസ്പിയടക്കമുള്ള പൊലീസുകാരാണ് കൊല്ലപ്പെട്ടത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, പീഡനം അടക്കം അറുപതോളം കേസുകളിൽ പ്രതിയാണ് ഇയാൾ
പൊലീസുകാരുടെ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ദുബെയ്ക്ക് വേണ്ടി മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് യുപി പൊലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Credits National || Deshabhimani Online News https://ift.tt/2BYCPDl
Comments