'കേരളം സുരക്ഷിതമാണ്': യുഎസ് പൗരന് വിസ നീട്ടിനല്‍കുന്ന വിഷയത്തില്‍ കേന്ദ്രം തീരുമാനമറിയിക്കമെന്ന് ഹൈക്കോടതി
കൊച്ചി> കോവിഡ് കാലത്ത് അമേരിക്കയെക്കാള് സുരക്ഷിതം കേരളമാണന്ന് ചൂണ്ടിക്കാട്ടി വിസ കാലാവധി നീട്ടി നല്കണമെന്ന അമേരിക്കന് പൗരന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു.ഇക്കാര്യത്തില് തീരുമാനം എടുക്കേണ്ടത് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണന്ന് ജസ്റ്റിസ് സി.എസ്.ഡയസ് ഉത്തരവില് വ്യക്തമാക്കി
അമേരിക്കന് പൗരനായ ജോണി പോള് പിയേഴ്സ് ആണ് വിസ കാലാവധി നീട്ടി നല്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഫെബ്രുവരി 26നാണ് വിസിറ്റിംഗ് വിസയില് കേരളത്തില് എത്തിയത്.ആഗസ്റ്റ് 26ന് വിസ കാലാവധി അവസാനിക്കും. ജൂണ് 24 ലെ കണക്കുവച്ച് അമേരിക്കയില് കോവിഡ് മരണം ഒരു ലക്ഷത്തിലേറെയാണന്നും കേരളത്തില് മരണം 20 മാത്രമാണന്നും അതിനാല് 74 വയസ്സുള്ള തനിക്ക് കേരളമാണ് കൂടുതല് സുരക്ഷിതമെന്നും ഹര്ജിയില് ബോധിപ്പിച്ചിരുന്നു.
കേരളത്തില് ബിസിനസ് ചെയ്യാന് പദ്ധതിയുണ്ടെന്നും അതിനാല് വിസിറ്റിംഗ് വിസ ബസിനസ്സ് വിസയാക്കി മാറ്റാന് അനുവദിക്കണമെന്നും ഹര്ജിയില് ആവശ്യം ഉന്നയിച്ചിരുന്നു. ഹര്ജിക്കാരന്റെ അപേക്ഷയില് രണ്ടാഴ്ചക്കകം തീരുമാനം കൈക്കൊള്ളണമെന്ന് കോടതി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് നിര്ദ്ദേശം നല്കിയിട്ടുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3hTfHVU
Comments