നക്കാപ്പിച്ച ലാഭത്തിന് മതമൗലികവാദികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരരുത്; ലീഗ്-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ സമസ്ത
കൊച്ചി > മതതീവ്രവാദ സംഘടനകളുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാനുള്ള മുസ്ലിം ലീഗ് തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത. സമസ്ത പണ്ഡിത സഭ അംഗം ഉമർഫൈസി മുക്കം മുഖപത്രമായ സുപ്രഭാതത്തിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം. 'മതമൗലികവാദ കൂട്ടുകെട്ട് സമതുലിതാവസ്ഥ തകർക്കും' എന്ന തലക്കെട്ടോടെയാണ് ലേഖനം.
'ജമാഅത്തെ ഇസ്ലാമി അന്തർദേശീയ മാനമുള്ള മത, രാഷ്ട്രീയ സംഘടനയാണ്. ഭരണവും രാഷ്ട്രീയവും ലക്ഷ്യമാക്കുന്ന, ഇതര വിശ്വാസപ്രമാണങ്ങളോട് സഹിഷ്ണുത കാണിക്കാത്ത, വംശീയ, വർഗീയ ആശയങ്ങൾ പ്രതിനിധാനം ചെയ്യുന്ന തീവ്രരാഷ്ട്രീയ സംഘടനയാണ് ഇസ്ലാമെന്ന് വരുത്തിത്തീർക്കാനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിച്ചത്. മുസ്ലിംകളെ ഇരകളാക്കി ഒരുക്കിനിർത്തി, സാമ്രാജ്യത്വശക്തികൾക്ക് വേട്ടയാടി നശിപ്പിക്കാൻ പാകപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ചട്ടുകമായ വെൽഫെയർ പാർട്ടിയുമായി നടത്തുന്ന ഏത് നീക്കുപോക്കുകളും സ്വയം കുളംതോണ്ടുന്നതിന് തുല്യമാണ്.'- ലേഖനത്തിൽ ഉമർ ഫൈസി വ്യക്തമാക്കുന്നു.
.jpg)
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തീവ്രവാദികൾക്ക് മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള വാതിൽ മുസ്ലിം ലീഗ് തുറന്നുകൊടുക്കരുത്. നക്കാപ്പിച്ച രാഷ്ട്രീയലാഭത്തിനുവേണ്ടി രാഷ്ട്രീയ സദാചാരവും ധർമവും കാശിക്ക് പറഞ്ഞയക്കരുത്. ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ളവയുടെ രംഗപ്രവേശനം ഇതരസമൂഹങ്ങളിൽ സംശയങ്ങൾ ഉണർത്തിയിട്ടുണ്ട്. അവരിൽ അത് ആഴത്തിൽ സ്വാധീനിക്കാതെ തടഞ്ഞുനിർത്തിയത് പ്രബുദ്ധ കേരളത്തിലെ രാഷ്ട്രീയ നയസമീപനങ്ങൾ തന്നെയാണെന്നും ലേഖനത്തിൽ പറയുന്നു.
Credits Kerala || Deshabhimani Online News https://ift.tt/2YNzDCV
Comments