കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ്: അഞ്ചു പേരെയും വെറുതേ വിട്ടു

ആലപ്പുഴ> കണ്ണര്കാട് പി കൃഷ്ണപിള്ള സ്മാരകം തകര്ത്ത കേസില് കുറ്റമാരോപിക്കപ്പെട്ട അഞ്ചു പേരെയും കോടതി വെറുതെ വിട്ടു. ലതീഷ് ബി ചന്ദ്രന് ,പി സാബു, ദീപു, രാജേഷ്, പ്രമോദ് എന്നിവരെയാണ് അടിസ്ഥാന തെളിവുകളോ സാഹചര്യ തെളിവുകളോ പോലും ഇല്ലെന്ന് വ്യക്തമാക്കി ആലപ്പുഴ ജില്ല പ്രിന്സിപ്പല് സെഷന്സ് കോടതി വെറുതെ വിട്ടത്.

കേസിനാസ്പദമായ സംഭവം നടന്നത് 2013 ഒക്ടോബര് 31 ന് പുലര്ച്ചെ മൂന്നു മണിയോടെയായിരുന്നു.പി കൃഷ്ണപിള്ള സ്മാരകത്തിന് തീയിടുകയും പി കൃഷ്ണപിള്ളയുടെ പ്രതിമ അടിച്ചുടയ്ക്കാന് ശ്രമിക്കുകയുമായിരുന്നു.തലഭാഗത്ത് കേടുപാടുകള് വരുത്തിയിരുന്നു.

അടിസ്ഥാന തെളിവുകളോ സാഹചര്യത്തെളിവുകളോ പോലും പ്രതികള്ക്കെതിരെ ഇല്ലെന്ന് വ്യക്തമാക്കിയാണ് കോടതി കുറ്റമാരോപിക്കപ്പെട്ട അഞ്ചു പേരെയും വെറുതേ വിട്ടത്. അഭിഭാഷകരായ സി കെ സജീവ്, ബി ശിവദാസ്, പി റോയി എന്നിവര് കുറ്റാരോപിതര്ക്ക് വേണ്ടി കോടതിയില് ഹാജരായി.





Credits Kerala || Deshabhimani ​Online ​News https://ift.tt/2DfWpvd

Comments

Archive

Contact Form

Send