സ്വർണ്ണക്കടത്ത് പ്രതി ഫൈസൽ ഫരീദിന്റെ വീട്ടിൽ കസ്റ്റംസ് റെയ്‌ഡ്

തൃശൂർ > സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ കൈപമംഗലത്തെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. വെള്ളിയാഴ്ച പകൽ ഒന്നോടെയാണ് കൊച്ചിയിൽ നിന്നുള്ള സംഘം വീട്ടിൽ എത്തിയത്.

വീട് പൂട്ടിക്കിടക്കുകയായിരുന്നു. വില്ലേജ് ഓഫീസറുടെ സാന്നിദ്ധ്വത്തിൽ വീട് സീൽ വയ്ച്ച് തിരിച്ചു പോകാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ സമീപത്തെ ബന്ധുവീടുകളിൽ അന്വേഷിച്ചപ്പോൾ വീടിന്റെ താക്കോൽ ലഭിച്ചു.

തുടർന്ന് വീട് തുറന്ന് പരിശോധിച്ചു രണ്ടു നിലയുള്ള വീട് മുഴുവൻ കസ്റ്റംസ് പരിശോധിച്ചു. ഒന്നര വർഷമായി വീട്ടിൽ ആരും താമസമില്ലെന്ന് ബന്ധുക്കൾ പറയുന്നു.




Credits Kerala || Deshabhimani ​Online ​News https://ift.tt/3h6UkQM

Comments

Archive

Contact Form

Send