ബസ് ചാർജ് കൂടും, മിനിമം നിരക്കിൽ മാറ്റമില്ല; വർധന കോവിഡ് കാലത്തേക്ക് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. കോവിഡ് കാലത്തേക്ക് മാത്രമാണ് വർധനവെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. മിനിമം ചാർജിന് മാറ്റമുണ്ടാവില്ല. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ചാർജ് വർധന.

രണ്ടര കിലോമീറ്ററിന് 8 രൂപയായി ചാർജ് വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ 5 കിലോ മീറ്ററിനായിരുന്നു 8 രൂപ ചാർജ്. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണമെന്ന ആവശ്യം മന്ത്രിസഭ തള്ളി.




Credits Kerala || Deshabhimani ​Online ​News https://ift.tt/2BjXwtc

Comments

Archive

Contact Form

Send