ബാങ്ക്‌ ശമ്പള പരിഷ്‌കരണം; കരാർ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന്‌ ബെഫി

ന്യൂഡൽഹി > ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണത്തിനുള്ള ഉഭയകക്ഷി കരാറിന്റെ ധാരണാപത്രം ഒപ്പുവച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) യുടെ പിന്തുണ ഇല്ലാതെയാണ് കരാർ ഒപ്പിട്ടത്. കരാർ ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ബെഫി ഭാരവാഹികൾ പറഞ്ഞു. ബാങ്കിന്റെ പ്രകടനം അടിസ്ഥാനമാക്കി ശമ്പളം എന്ന ആശയം നടപ്പിലാക്കി. ഭാവിയിൽ ഇത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. ലോഡിങ് മറ്റൊരു വിഭാഗത്തിനുമില്ലാത്ത 2.5% മാത്രം.

കഴിഞ്ഞ തവണത്തെ സ്പെഷ്യൽ പേ മെർജർ ഇല്ല. കാരണം പറയുന്നത് കോടതി അലക്ഷ്യം എന്നാണ്. റിട്ടയർ ചെയ്ത ചിലർ കൊടുത്ത കേസാണ്. അങ്ങനെയെങ്കിൽ ബൈപാർട്ടൈറ്റിനെതിരെ AlBOC ൽ ഒരു വിഭാഗവും കേസ് കൊടുത്തിട്ടുണ്ട്. പെൻഷൻ ഒരു മാറ്റവുമില്ല തുടങ്ങിയ കാര്യങ്ങളാണ് ബെഫി കരാറിൽ ചൂണ്ടിക്കാട്ടുന്നത്. ഐബിഎയുടെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ വന് പ്രതിഷേധമാണ് ജീവനക്കാര്ക്കിടയില് ഉയര്ന്നിരിക്കുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3fSmuyK

Comments

Archive

Contact Form

Send