"അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ ഇന്ത്യയില്‍ കോവിഡ് അവസാനിക്കും': ബിജെപി നേതാവ്‌

ഭോപ്പാല് > അയോധ്യയില് രാമക്ഷേത്രം നിര്മ്മിക്കുന്നതോടെ ഇന്ത്യയില് കോവിഡ് അവസാനിക്കുമെന്ന് മധ്യപ്രദേശ് പ്രോടേം സ്പീക്കറും ബിജെപി നേതാവുമായ രാമേശ്വര് ശര്മ്മ.

‘മനുഷ്യരുടെ ക്ഷേമത്തിനായി രാക്ഷസന്മാരെ കൊന്നൊടുക്കുന്നതിന് അന്ന് ഭഗവാന് ശ്രീരാമന് പുനരവതരിച്ചിരുന്നു. രാമക്ഷേത്ര നിര്മാണം തുടങ്ങുന്നതോടെ കോവിഡ് മഹാമാരിയുടെ അന്ത്യത്തിനും തുടക്കമാകും’ ശര്മ പറഞ്ഞു. ഇന്ത്യ മാത്രമല്ല, ലോകം മുഴുവന് കോവിഡ് വ്യാപനത്തിന്റെ കഷ്ടതകള് അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

‘നമ്മള് സാമൂഹിക അകലം പാലിക്കുക മാത്രമല്ല, നമ്മുടെ ഭഗവാന്മാരെ ഓര്മിക്കുക കൂടി ചെയ്യുകയാണ്’, ശര്മ്മ പറഞ്ഞു. രാമക്ഷേത്രം നിര്മിക്കുന്നതിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/2OMYj8O

Comments

Archive

Contact Form

Send