മഹാമാരിയോടൊപ്പം വെളളപ്പൊക്കവും; ദുരന്തമുഖത്ത് ഉത്തരേന്ത്യ

ന്യൂഡല്ഹി> കോവിഡ് മഹാമാരിക്ക് പിന്നാലെ ഉത്തരേന്ത്യന് സംസ്ഥാനങ്ങളെ ദുരിതത്തിലാക്കി വെള്ളപ്പൊക്ക ഭീണിയും. അസമില് ഇരുപത്തിമൂന്ന് ജില്ലകളിലെ 25 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.107 മരണവും ഇതുവരെ റിപ്പോര്ട്ട് ചെയ്തു. . 457 ദുരിതാശ്വാസ ക്യാമ്പുകളിലായി 46,000 പേരാണ് കഴിയുന്നത്.

ബ്രഹ്മപുത്രയും പോഷക നദികളും കരകവിഞ്ഞൊഴുകുന്നത് തുടരുകയാണ്.കാസിരംഗ ദേശീയ ഉദ്യാനത്തിന്റെ 85 ശതമാനവും വെള്ളത്തിനടിയില്. 137 മൃഗങ്ങള് ചത്തു.

ബിഹാറില് 98,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 11 ജില്ലകളിലെ 15 ലക്ഷം ആളുകളെ ബാധിച്ചു. 10 പേര് മരിച്ചു.
ഉത്തര്പ്രദേശിലും, ഉത്തരാഖണ്ഡില് കനത്ത മഴ ഇപ്പോഴും തുടരുന്നു.














Credits National || Deshabhimani ​Online ​News https://ift.tt/300si3D

Comments

Archive

Contact Form

Send