ചില്‍ഡ്രന്‍സ് ഹോമില്‍ നിരീക്ഷണത്തിലായിരുന്ന പതിനാലുകാരന്‍ മരിച്ച നിലയില്‍

കുറ്റിപ്പുറം> തവനുര് ചില്ഡ്രന്സ് ഹോമില് നിരീക്ഷണത്തിലായിരുന്ന പതിനാലുകാരന് മരിച്ച നിലയില്. കൊണ്ടോട്ടി സ്വദേശിയായ 14കാരനെ മൂന്ന് ദിവസം മുമ്പാണ് ചില്ഡ്രന്സ് ഹോമില് എത്തിച്ചത്. പിന്നീട് ഇവിടെ നിന്നും കാണാതായ കുട്ടിയെ പോലീസ് കണ്ടെത്തി ബുധനാഴ്ച വീണ്ടും തിരിച്ചെത്തിക്കുകയായിരുന്നു.

തൊട്ടടുത്ത കെട്ടിടത്തില് മറ്റൊരു അന്തേവാസിയോടൊപ്പം ക്വാറന്റീനില് കഴിയുകയായിരുന്നു. വ്യാഴായ്ച പകല് പന്ത്രണ്ട് മണിയോടെയാണ് മരിച്ച നിലയില് കണ്ടത് . ചില്ഡ്രന്സ് ഹോമിലെ കെയര്ടേക്കര് ഭക്ഷണം എത്തിച്ച് പുറത്ത് പോയ സമയത്തായിരുന്നു സംഭവം.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുറ്റിപ്പുറം പോലിസ് തുടര് നടപടികള് സ്വീകരിച്ച് വരുന്നു .മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായും കോവിഡ് ടെസ്റ്റിനായും മഞ്ചേരി മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3huzlrf

Comments

Archive

Contact Form

Send