വീണ്ടും പൊളിഞ്ഞ്‌ മനോരമയുടെ 'ചിത്രവധം' ; ബെയ്‌ലിൻ ദാസും ബേബി മാത്യുവും പങ്കെടുത്തതവിടെയല്ല

കൊച്ചി> അടപടലം പൊളിഞ്ഞ് മനോരമയുടെ ഒരു നുണക്കഥ കൂടി. ഇന്നലെ പൂന്തുറയിൽ ജനങ്ങളെ ഇളക്കിവിട്ട് നടത്തിയ സമരത്തി്ന്റെ മുൻനിരയിൽ സിപിഐ എം പ്രവർത്തകരായ ബെയ്ലിൻ ദാസും ബേബി മാത്യുവും പങ്കെടുത്തുവെന്നാണ് വ്യാജ ചിത്രം സഹിതം മനോരമ നുണക്കഥ അടിച്ചുവിട്ടത്. നേരം പുലർന്നതോടെ അത് പൊളിഞ്ഞുവീണു.

ബെയ്ലിൻ ദാസ് പള്ളി വികാരിക്കൊപ്പവും ബേബി മാത്യൂ ഡിസിപിക്കൊപ്പം നിന്നും ജനങ്ങളെ അനുനയിപ്പിക്കുന്ന ചിത്രങ്ങൾ

ബെയ്ലിൻ ദാസ് പള്ളി വികാരിക്കൊപ്പവും ബേബി മാത്യൂ ഡിസിപിക്കൊപ്പം നിന്നും ജനങ്ങളെ അനുനയിപ്പിക്കുന്ന ചിത്രങ്ങൾ

കോവിഡ് വ്യാപനത്തിനിടയാക്കും വിധം വി എസ് ശിവകുമാർ എംഎൽഎയും കോൺഗ്രസ് നേതൃത്വവും ജനങ്ങളെ പൂന്തുറയിൽ അണിനിരത്തിയത് ആരോഗ്യ വിദഗ്ധരടക്കം അപലപിച്ചിരുന്നു. കിട്ടിയ അവസരം മുതലെടുത്ത് സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്ന് പിൻതിരിയണമെന്നും പറഞ്ഞിരുന്നു. അതുണ്ടാക്കിയ ക്ഷീണം തേച്ചുമാച്ചു കളയാനാണ് മനോരമ നുണക്കഥയും ചിത്രവധവുമായെത്തിയത്.

യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണ്. കോൺഗ്രസിന്റെ നുണപ്രചരണത്തിൽ പുറത്തിറങ്ങിയ ജനങ്ങളെ അനുനയിപ്പിച്ച് വീടുകളിലേക്ക് മടക്കാനാണ് സിപിഐ എം പ്രവർത്തകരായ ബെയിലിൻ ദാസും, ബേബി മാത്യു അവിടെ എത്തിയത്. ബെയിലിൻ ദാസ് പള്ളിവികാരിക്കൊപ്പം നിന്ന് ജനങ്ങളോട് സംസാരിക്കുകയാണ് ചെയ്തത്. ബേബി മാത്യു ഡിസിപി യോട് ഒപ്പം നിന്നു ജനങ്ങളെ അനുനയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു.

ആ ചിത്രങ്ങളിൽനിന്ന് ഇവരുടെ ഭാഗം മാത്രം വെട്ടിയെടുത്താണ് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മനോരമ നുണക്കഥയെഴുതിയത്. സിപിഐ എം പൂന്തുറ പള്ളി ജങ്ഷൻ ബ്രാഞ്ച് സെക്രട്ടറിയാണ് ബേബി മാത്യു. കഴിഞ്ഞ തവണ സിപിഐ എം പാനലിൽ കോർപ്പറേഷനിലേക്ക് മത്സരിച്ച ആളാണ് ബെയ്ലിൻ ദാസ്. ഇവരെയാണ് മനോരമ നുണകഥയിൽ ചേർത്ത് വായനക്കാരെ പറ്റിച്ചത്.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വിഷലിപ്തമായ മാധ്യമ പ്രർത്തനം നടത്തുന്ന മലയാള മനോരമ മലയാളികളോട് മാപ്പ് പറയണമെന്ന് സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2CqAWPs

Comments

Archive

Contact Form

Send