രാഷ്ട്രീയത്തിലെ കളകൾ പറിച്ചു നീക്കുന്ന കാലം; ജോസ് കെ മാണിക്കെതിരെ വീണ്ടും ജോസഫ്
തൊടുപുഴ> രാഷ്ട്രീയത്തിലെ കളകൾ പറിച്ചു നീക്കുന്ന കാലമാണിതെന്ന് പി ജെ ജോസഫ്. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ടാണ് തൊടുപുഴയിൽ ജോസഫിൻ്റെ പ്രതികരണം.
തിന്മയുടെ മേൽ നന്മ നേടിയ വിജയമാണിത്. വിപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പു കമ്മീഷൻ്റെ തീരുമാനം ജൂലൈ ഏഴിന് വരും. ഇതിനു ശേഷം കോട്ടയം ജില്ലാ പഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവരും.
തിരുവല്ല നഗരസഭയിലെ ഒമ്പതിൽ ഏഴ് കൗൺസിലർമാർ തങ്ങളുടെ പക്ഷത്തേക്ക് മാറി. കൂടുതൽ പേർ തങ്ങൾക്കൊപ്പം ചേരും. ജോസ് ഇടതു പക്ഷത്തേക്ക് പോകുന്നത് സംബന്ധിച്ച് അവർക്ക് തീരുമാനമെടുക്കാമെന്നും പി ജെ ജോസഫ് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2VHfP2u
Comments