പി വി അൻവർ എംഎൽഎയെ വധിക്കാൻ കണ്ണൂരിലെ ആർഎസ്‌എസ്‌ സംഘമെത്തി; യൂത്ത്‌ കോൺഗ്രസുകാർ ജാമ്യത്തിലിറക്കി

നിലമ്പൂർ > നിലമ്പൂർ പൂക്കോട്ടുംപാടത്ത് അറസ്റ്റിലായ കണ്ണൂരിൽ നിന്നുള്ള ആർഎസ്എസ് ക്രിമിനൽ സംഘത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ ജാമ്യത്തിലിറക്കി. കണ്ണൂർ പയ്യന്നൂരിലെ സിപിഐ എം നേതാവ് ധനരാജ് വധക്കേസ് ഉൾപ്പെടെ 20 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയായ കണ്ണൂർ പാലക്കോട് രാമന്തളി കാക്കംപാറ മറ്റുകാരൻ വിപിനി (28) ന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെയാണ് യൂത്ത് കോൺഗ്രസ് നിലമ്പൂർ മണ്ഡലം ഭാരവാഹികൾ ജാമ്യത്തിലിറക്കിയത്. സംഘമെത്തിയത് തന്നെ വധിക്കാനാണെന്ന് പി വി അൻവർ എംഎൽഎ പ്രസ്താവനയിൽ പറഞ്ഞു.

വിപിനു പുറമെ പയ്യന്നൂർ മഴൂർ പെരുപുരയിൽ ലിനീഷ് (30), പഴയങ്ങാടിസതീനിലയം ജിഷ്ണു (26) പഴയങ്ങാടി ചെങ്കൽത്തടം കല്ലൻ അഭിലാഷ് (28) എന്നിവരാണ് കഴിഞ്ഞ 27ന് പൂക്കോട്ടുംപാടം പൊലീസിന്റെ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണിവർ. പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് റീഗൽ എസ്റ്റേറ്റിലാണ് സംഘം തമ്പടിച്ചിരുന്നത്. എസ്റ്റേറ്റില് ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്ക്കത്തെ തുടര്ന്നാണ് 27ന് ഇവരെ പോലീസ് കസ്റ്റഡിയില് എടുത്തത്. 311/2020 ആയി കേസ് രജിസ്റ്റര് ചെയ്യുകയുമ ചെയ്തു. യൂത്ത് കോണ്ഗ്രസ് നിലമ്പൂര് നിയോജകമണ്ഡലം ഭാരവാഹികളായ മൂര്ഖന് ഷറഫുദ്ദീന് (കുഞ്ഞു), ഷാജഹാന് പായിമ്പാടം എന്നവർ എത്തി ഇവരെ ജാമ്യത്തിലിറക്കി.

ആർഎസ്എസ് നേതാവായ മുരുകേഷ് നരേന്ദ്രനാണ് സംഘത്തെ നിലമ്പൂരിൽ എത്തിച്ചതെന്ന് പി വി അൻവർ എംഎൽഎ പറഞ്ഞു. ക്വട്ടേഷൻ സംഘത്തെ ഉപയൊഗിച്ച് തന്നെ വിധക്കാനായിരുന്നു പദ്ധതി. കോൺഗ്രസ് നേതാവ് ആര്യാടന് ഷൗക്കത്തിന്റെ നേതൃത്വത്തിൽ ഇതിനായി ഗൂഢാലോചന നടന്നതായും എംഎൽഎ കുറ്റപ്പെടുത്തി. വധശ്രമത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിവി അൻവർ മുഖ്യമന്ത്രിക്ക് പരാതി നൽകി.



Credits Kerala || Deshabhimani ​Online ​News https://ift.tt/2X3uQfl

Comments

Archive

Contact Form

Send