സ്‌പേസ് പാര്‍ക്കിലെ നിയമനം: ശുപാർശ ചെയ്‌തത് കേന്ദ്രവകുപ്പിലെ ശാസ്‌ത്രജ്ഞരടങ്ങിയ ഉപദേശക സമിതി

തിരുവനന്തപുരം> സ്വർണക്കടത്ത് കേസിൽ ആരോപണവിധേയയായ സ്വപ്ന സുരേഷിന് സ്പേസ് പാർക്കിൽ താൽക്കാലിക നിയമനത്തിന് തെരഞ്ഞെടുത്തത് ബഹിരാകാശ വകുപ്പിന് കീഴിലുള്ള വിഎസ്എസ്സി ഡയറക്ടറും മുൻഡയറക്ടറും അടങ്ങിയ ഉപദേശക സമിതി. ഈ സമിതിയിൽ ഒരംഗംമാത്രമാണ് ഐടി സെക്രട്ടറി. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ബഹിരാകാശ വകുപ്പ്. ഡൽഹി കേന്ദ്രമായ വിഷൻ ടെക്നോളജി എന്ന സ്ഥാപനം വഴിയാണ് സ്വപ്ന ഉപദേശക സമിതിയുടെ പരിഗണനയ്ക്ക് എത്തിയത്.

സ്പേസ് പാർക്ക് പദ്ധതി നടത്തിപ്പിന്റെ പൂർണ ചുമതല ബഹിരാകാശ ശാസ്ത്രജ്ഞരടക്കമുള്ള ഉപദേശക സമിതിക്കാണ്. ഈ പദ്ധതിയുടെ കൺസൾട്ടന്റായ പ്രൈസ് വാട്ടർ ഹൗസ് കുപ്പേർസിന്(പിഡബ്ല്യൂസി) കീഴിലാണ് സ്വപ്നയെ ഓപ്പറേഷൻ മാനേജരായി കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്. ഈ കമ്പനിക്ക് നൽകുന്ന തുകയിൽനിന്നാണ് സ്വപ്നയ്ക്ക് പ്രതിഫലം നൽകിയിരുന്നത്; സർക്കാർ അല്ല.

സ്വപ്നയുടെ ബയോഡാറ്റ പരിശോധിച്ച് ഉപദേശക സമിതിക്ക് സമർപ്പിക്കുന്നതിന് മുമ്പ് വിഷൻ ടെക്നോളജി നിയമോപദേശം തേടിയിരുന്നു. അവരുടെ ക്ലിയറൻസ് കിട്ടിയശേഷമാണ് പിഡബ്ല്യൂസിക്ക് ബയോഡാറ്റ കൈമാറിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3iM7uEv

Comments

Archive

Contact Form

Send