സ്വപ്‌നയെ ഫോണിൽ വിളിച്ച് സംസാരിച്ചെന്ന് ജനം ടിവി ചീഫ് അനിൽ നമ്പ്യാർ; ബാഗേജ് വന്നോ എന്നറിയാനെന്ന് വിശദീകരണം
കൊച്ചി > സ്വര്ണ്ണക്കടത്തിന് കേസ് പ്രതി സ്വപന സുരേഷിനെ ഫോണില് ബന്ധപ്പെട്ടതായി സമ്മതിച്ച് ജനം ടിവി ചീഫ് അനിൽ നമ്പ്യാർ. കസ്റ്റംസ് ബാഗേജിൽനിന്ന് സ്വർണം പിടികൂടിയ അന്നുതന്നെ അനിൽ സ്വപ്നയെ ഫോണിൽ വിളിച്ചതായാണ് പറയുന്നത്.
ജൂലൈ അഞ്ചിനാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. അതേദിവസം ഉച്ചയ്ക്കാണ് അനിൽ ഫോൺ വിളിച്ചതായി പറയുന്നത്. കേസിൽ ആദ്യ മുതലേ ബിജെപി നേതാക്കളുടെ പങ്ക് സംശയാസ്പദമാണ്. കസ്റ്റംസ് അറസ്റ്റ് ചെയ്ത മുഹമ്മദ് ഷാഫി എ എൻ രാധാകൃഷ്ണനുമായി നിൽക്കുന്ന ഫോട്ടോ ഇന്ന് പുറത്ത് വന്നിരുന്നു.
.jpg)
"ഇക്കഴിഞ്ഞ ജൂലൈ അഞ്ചാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഞാൻ എൻ്റെ ഫോണിൽ നിന്നും സ്വപ്നയെ വിളിച്ചിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വർണ്ണം വന്നതായുള്ള വാർത്തയുടെ പശ്ചാത്തലത്തിലാണ് അവരെ വിളിച്ചത്' - ഇങ്ങനെയാണ് അനിൽ നമ്പ്യാരുടെ ഫെയ്സ്ബുക്ക് കുറിപ്പിലെ വിശദീകരണം.
എന്നാൽ യാതൊരു മുൻ പരിചയവും ഇല്ലാതെ എങ്ങനെയാണ് അങ്ങനെ ഒരാളെ വിളിക്കുക എന്നാണ് ആളുകൾ കമന്റിൽ ചോദിക്കുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/3etNmDx
Comments