ഒറ്റപ്പാലത്ത്‌ കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച്‌ നിരവധി കുടുംബങ്ങൾ സിപിഐ എമ്മിൽ

ഒറ്റപ്പാലം > പാലക്കാട് ജില്ലയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്ന് സിപിഐ എമ്മിലേക്ക് ഒഴുക്ക് തുടരുന്നു. മണ്ണൂർ കൊട്ടക്കുന്ന്, ചേറുമ്പാല പ്രദേശത്ത് നിന്നും നാളിതു വരെയുള്ള കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ച് 24 കുടുംബങ്ങളിലായി 68 പേർ ഇന്നലെ സിപിഐ എമ്മിൽ ചേർന്നു. നേരത്തെ വിവിധയിടങ്ങളിലായി ലീഗ്, ബിജെപി, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് നിരവധിപേർ സിപിഐ എമ്മിലേക്ക് വന്നിരുന്നു.

സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം ഹംസ സ്വീകരണം നൽകി. ജില്ലാ കമ്മിറ്റിയംഗം കെ സുരേഷ്, മണ്ണൂർ ലോക്കൽ സെക്രട്ടറി ടി ആർ ശശി, പഞ്ചായത്ത് പ്രസിഡൻ്റ് ഒ സ്വാമിനാഥൻ, ഒറ്റപ്പാലം ഏരിയാ കമ്മിറ്റിയംഗം ടി ഷിബു, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം അബ്ദുൽ മുത്തലിഫ് എന്നിവർ പങ്കെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2CKUtdV

Comments

Archive

Contact Form

Send