തന്റെ ആരോപണങ്ങളെ കളിയാക്കുന്നു; മുഖ്യമന്ത്രിയുടെ രാജിയിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം > സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പ്രതികളെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിയിൽ കുറഞ്ഞതൊന്നും പ്രതിപക്ഷത്തിന് സ്വീകാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രിൻസിപ്പിൽ സെക്രട്ടറിക്ക് പങ്കുണ്ടെങ്കിൽ അതിന്റെ ധാർമിക ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. താൻ ഉന്നയിക്കുന്ന ആരോപണങ്ങളെയൊക്കെ മുഖ്യമന്ത്രി കളിയാക്കി. പക്ഷേ ആരോപണങ്ങളെല്ലാം ശരിയെന്ന് പിന്നീട് തെളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2ZzbIrw
Comments