എടത്വയിൽ കാർ ചതുപ്പിലേക്ക്‌ മറിഞ്ഞ്‌ രണ്ട്‌ യുവാക്കൾ മരിച്ചു

എടത്വാ > കൈതമുക്ക് ജoഗ്ഷനിൽ കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിൽ മറിഞ്ഞുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾ മരിച്ചു. തലവടി തണ്ണുവേലിൽ സുനിലിൻ്റെ മക്കൾ മിഥുൻ എം പണിക്കർ, നിമൽ എം പണിക്കർ എന്നിവരാണ് മരിച്ചത്.

അമ്പലപ്പുഴയിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയിൽ പച്ച ജംഗ്ഷന് സമീപം ഇവർ ഓടിച്ചിരുന്ന വാഹനം മരത്തിൽ ഇടിച്ച് നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് മറിഞ്ഞു, ഫയർഫോഴ്സും നാട്ടുകാരും വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hgGBXK

Comments

Archive

Contact Form

Send