സ്വപ്‌നയെ എയർ ഇന്ത്യാ സാറ്റ്‌സിൽ ശുപാർശ ചെയ്‌തത് കോൺഗ്രസ് എംപി
തിരുവനന്തപുരം > സ്വർണ കള്ളക്കടത്തിലെ മുഖ്യസൂത്രധാരക സ്വപ്ന സുരേഷ് എയർ ഇന്ത്യാ സാറ്റ്സിൽ നിയമനം നേടിയത് കോൺഗ്രസ് എംപിയുടെ ശുപാർശയിൽ. തിരുവനന്തപുരത്ത് ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുമ്പോൾ 2013ലാണ് എയർ ഇന്ത്യാ സാറ്റ്സിന്റെ അന്നത്തെ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് ഇവരെ നിയമിച്ചത്. എംപിക്ക് പുറമെ യുപിഎ മന്ത്രിസഭയിലെ കേരളത്തിൽനിന്നുള്ള രണ്ട് സഹമന്ത്രിമാരടക്കമുള്ള കോൺഗ്രസ് നേതാക്കൾ ശുപാർശ ചെയ്തു.
എയർ ഇന്ത്യ സാറ്റ്സിലെ ഉദ്യോഗസ്ഥനെതിരെ കള്ളപ്പരാതി നൽകിയ കേസിൽ പുറത്തായ സ്വപ്ന 2016 ആദ്യം ദുബായിലേക്ക് പോയി. ദുബായ് കോൺസുലേറ്റിൽ ജോലി ശരിയാക്കി 2016 ഒക്ടോബറിൽ തിരികെവന്നു. പണം തിരിമറി കണ്ടെത്തി 2019ൽ സ്വപ്നയെയും സരിത്തിനെയും പുറത്താക്കി. കോൺസുലേറ്റിൽ തിരികെ എടുക്കുന്നതിനും കോൺഗ്രസ് എംപി മുഖേന ശ്രമം നടത്തി. എംപിയുടെ ശുപാർശ കത്ത് കസ്റ്റംസിന് ലഭിച്ചതായാണ് വിവരം.
Credits Kerala || Deshabhimani Online News https://ift.tt/3e7CTh1
Comments